രാജ്യാന്തരം
സൗമ്യയുടെ മരണത്തില്‍ അനുശോചിച്ച് ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസിഡര്‍
ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ ഡെപ്യൂട്ടി അംബാസിഡര്‍ റോണി യദീദിയ ക്ലീന്‍ അറിയിച്ചു.
സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ല. സൗമ്യയുടെ മരണം വേദനാജനകമെന്നും യദീദിയ ക്ലീന്‍ ചൂണ്ടിക്കാട്ടി.
എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍, വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ സൗമ്യ സന്തോഷിന്റെ മൃതദേഹം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പലസ്തീനുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇസ്രയേലില്‍ പൗരന്മാര്ക്കും ഇന്ത്യക്കാര്‍ക്കും നല്കുന്ന സംരക്ഷണത്തില്‍ വേര്‍തിരിവുണ്ടാകില്ലെന്നും ക്ലീന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.