രാജ്യാന്തരം
കാസറ്റ് ടേപ്പും സിഡിയും കണ്ടുപിടിച്ച ലൂ ഓട്ടന്‍സ് അന്തരിച്ചു
കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടന്‍സ്(93) അന്തരിച്ചു. ഐന്‍ഹോവന്‍ കമ്പനിയായ ഫിലിപ്‌സിന്റെ ബെല്‍ജിയന്‍ ഹാസ്സെല്‍റ്റ് ബ്രാഞ്ചിലെ ഉല്‍പ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടന്‍സാണ് 1960ലാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്.
ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഓട്ടന്‍സിന്റെ കണ്ടുപിടുത്തം. 1963 ല്‍ പുറത്തിറങ്ങിയതിന് ശേഷം 100 ബില്ല്യണിലധികം കാസറ്റുകളാണ് വിറ്റത്. സിഡി വരവാണ് കാസറ്റ് വിപണിയെ തകര്‍ത്തത്. ഇരുപത് വര്‍ഷത്തിന് ശേഷം ഓട്ടന്‍സും എഞ്ചിനീയര്‍മാരുമായി ചേര്‍ന്നാണ് സിഡി വികസിപ്പിക്കുന്നത്. സിഡിയും ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തമായിരുന്നു.