രാജ്യാന്തരം
ഇന്ന് ലോക വനിതാ ദിനം; സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം
ഇന്ന് അന്താരാഷ്ട്ര വനിതാദിനം . ‘സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം’ എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ അമ്മമാരുടെ മുഖം കൂടി അടയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്.
1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1857 മാര്‍ച്ച് 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമായിരുന്നു തുടക്കം. അന്നുമുതൽ ഇന്നോളം തുടരുന്ന അതിക്രമങ്ങളെ ചെറുക്കാൻ, ഓരോ സ്ത്രീക്കും ഒപ്പം കൂടെ നിൽക്കുന്നൊരു സമൂഹം പടുത്തുയർത്താം എന്നതാകട്ടെ വനിതാദിനം ആശംസിക്കുന്നവരുടെ ആത്മാർത്ഥമായ ഇടപെടൽ.