Connect with us

Technology

വാട്സാപ്പിൽ വ്യാപകമായി അന്താരാഷ്ട്ര വ്യാജ കോളുകൾ

Published

on

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. എന്നാല്‍ വാട്സാപ്പ് വഴി വരുന്ന വ്യാജ കോളുകള്‍ പണി തരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാട്സാപ്പ് വീണ്ടും സൈബര്‍ കുറ്റവാളികളുടെ വിളനിലമായെന്നാണ് കണ്ടെത്തലുകള്‍. അന്താരാഷ്ട്ര വാട്സാപ്പ് കോളുകളെ നിസാരമായി കാണരുത് .അതിന് പിന്നില്‍ വലിയ തട്ടിപ്പ് സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര നമ്പറുകളില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് നിരന്തരം കോളുകള്‍ വരുന്നത്. ഇത് പക്ഷേ അതത് രാജ്യങ്ങളില്‍ നിന്ന് തന്നെയാവണമെന്നില്ലെന്നും ഒരു രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മറ്റ് രാജ്യങ്ങളിലെ നമ്പറുകള്‍ സൈബര്‍കുറ്റകൃത്യം നടത്തുന്ന വിവിധ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നതായുമാണ് കണ്ടെത്തിയിരിക്കുന്നത്.

Also Read:  ഡൊണാൾഡ് ട്രംപിന് വെടിയേറ്റു; വലത്തേ ചെവിയ്ക്ക് പരുക്ക്; അക്രമിയെ വധിച്ച് പൊലീസ്

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും ഒന്നിലധികം ഉപയോക്താക്കള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ നേരിട്ടിട്ടുണ്ട്. ഇന്തോനേഷ്യന്‍ വാട്‌സാപ്പ് നമ്പറില്‍ നിന്നും നിരവധി വാട്‌സാപ്പ് കോളുകള്‍ വരുന്നുവെന്നും അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും തന്റെ സുഹൃത്തുക്കള്‍ക്കും ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുവെന്നുമാണ് വാട്സാപ്പ് ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also Read:  എയർ കേരള യഥാർഥ്യമാകുന്നു; വൻ തൊഴിലവസരങ്ങളുമായി അടുത്ത വർഷം പറന്നുയരും

വാട്‌സാപ്പിലേയ്ക്ക് ഇത്തരം കോളുകള്‍ വരുമ്പോള്‍ ചെയ്യേണ്ടതെന്ത് ?

  1. അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് റിജക്ട് ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
  2. തുടര്‍ച്ചയായി അത്തരം കോളുകള്‍ വന്നുതുടങ്ങിയാല്‍ ബ്ലോക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാം
  3. അത്തരം നമ്പറുകളെ ബ്ലോക് ചെയ്താല്‍ പിന്നെ നിങ്ങളുടെ സന്ദേശങ്ങളോ, കോളുകളോ, സ്റ്റാറ്റസോ അവര്‍ക്ക് ലഭിക്കില്ല
  4. നമ്പര്‍ ബ്ലോക് ചെയ്യാനായി ചാറ്റ് ബോക്‌സ് തുറന്ന് more>block>Block റിപ്പോര്‍ട്ട് ചെയ്യാനായി Report contact >Block
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

garbage bed.jpg garbage bed.jpg
കേരളം20 hours ago

ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ മാലിന്യ ബെഡ്; മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

tvm scuba diving team.jpg tvm scuba diving team.jpg
കേരളം21 hours ago

ജോയി കാണാമറയത്തു തന്നെ; പരമാവധി മാലിന്യം മാറ്റുന്നു

Joy Rescue Mission.jpg Joy Rescue Mission.jpg
കേരളം22 hours ago

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു; മാലിന്യക്കൂമ്പാരം വെല്ലുവിളി

hip.jpg hip.jpg
കേരളം22 hours ago

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

20240713 103105.jpg 20240713 103105.jpg
കേരളം2 days ago

പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

treasures kannur.jpg treasures kannur.jpg
കേരളം2 days ago

കണ്ണൂരിൽ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

kmrl1207.jpeg kmrl1207.jpeg
കേരളം3 days ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം3 days ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം3 days ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം3 days ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിനോദം

പ്രവാസി വാർത്തകൾ