കേരളം
മലമ്പുഴയിൽ പരുക്കേറ്റ കാട്ടാന ചരിഞ്ഞു
മലമ്പുഴയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് 5 മണിക്കാണ് ആനയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രയിൻ തട്ടി ആനയ്ക്ക് പരിക്കേറ്റത്.
ആനക്ക് നിസാര പരിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു ആദ്യം വെറ്ററിനറി സർജൻ പരിശോധനയിൽ കണ്ടെത്തിയത്. വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്. കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ടായിരുന്നു. തുടർന്ന് ഇന്നലെ ആനയുടെ ആരോഗ്യനില വഷളായതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement