Connect with us

ദേശീയം

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം ആഗോളതലത്തിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി

Published

on

രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങള്‍ ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്തില്‍ കേന്ദ്രം തുടങ്ങുന്നതിന് ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ഒപ്പുവച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായാണ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്.

‘ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദരമാണ് ഈ നീക്കം. നമ്മുടെ രാജ്യത്ത് സമ്പന്നമായ പരമ്പരാഗത രീതികള്‍ ആഗോള നന്മയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഈ നീക്കം ആരോഗ്യരംഗത്ത് ഇന്ത്യയെ ഏറെ മുന്നിലേക്ക് കൊണ്ടുവരും. ഇപ്പോള്‍ തന്നെ നമ്മുടെ രാജ്യത്തെ പരമ്പരാഗത വൈദ്യശാസ്ത്ര രീതികള്‍ ലോകത്ത് പലയിടത്തും പ്രചാരത്തിലുണ്ട്. മാത്രമല്ല, സമൂഹത്തിന്റെയാകെ ക്ഷേമത്തിന് ഇത് വഴിയൊരുക്കും’. പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് ജാംനഗറില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്ഥാപിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കരാറില്‍ ഒപ്പുവച്ചത്. ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ പ്രയോജനപ്പെടുത്തുകയും ലോകരാജ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യരംഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് who ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 250 മില്യണ്‍ യുഎസ് ഡോളറാണ് നിക്ഷേപമൂല്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 mins ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version