Connect with us

ദേശീയം

കോവിഡ് വാക്‌സിന്‍ കുത്തിവെയ്പില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ, ആറുദിവസത്തിനിടെ സ്വീകരിച്ചത് പത്തുലക്ഷത്തിലധികം പേര്‍

Published

on

115371409 gettyimages 1265248637

രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് യജ്ഞത്തിന്റെ വേഗത അമേരിക്ക, ബ്രിട്ടണ്‍ എന്നി രാജ്യങ്ങള്‍ക്ക് മുകളിലെന്ന് ഇന്ത്യ. ആറു ദിവസത്തിനിടെ പത്തുലക്ഷം പേര്‍ക്കാണ് കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ കുത്തിവെച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷം കടന്നു. അമേരിക്കയില്‍ പത്തുദിവസം കൊണ്ടാണ് പത്തുലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ് നടത്തിയത്. യുകെയില്‍ ഇത് 18 ദിവസമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് ആറുദിവസം കൊണ്ട് മറികടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഷീല്‍ഡ് വാക്‌സിനാണ് കുത്തിവെയ്ക്കുന്നത്.

24 മണിക്കൂറിനിടെ രണ്ടുലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 27,920 ഘട്ടങ്ങളിലായാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ സഹായഭ്യര്‍ത്ഥന കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റി അയച്ചിട്ടുണ്ട്.

ആഗോളതലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഇന്ത്യയെ കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം4 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം6 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം10 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം11 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version