Connect with us

ദേശീയം

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇന്ത്യാ മുന്നണിയുടെ സീറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

Untitled design 2024 01 07T093912.007

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ സീറ്റു ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യാ മുന്നണി. ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്നു ചര്‍ച്ച നടത്തുക. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്യാനാണ് കോണ്‍ഗ്രസിന്റെ നിലപാട്. സീറ്റ് ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സമിതിയില്‍ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മോഹന്‍ പ്രകാശ് എന്നിവരും അംഗങ്ങളാണ്.

മുന്നണി കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള കാര്യങ്ങളില്‍ പത്തു പതിനഞ്ചു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനര്‍ ആകുമോയെന്ന ചോദ്യം കോന്‍ ബനേഗാ ക്രോര്‍പതി എന്നതുപോലെയാണെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം നിതീഷ് കണ്‍വീനര്‍ ആകുന്നതിനോട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സീറ്റ് ചര്‍ച്ചയില്‍ ഡല്‍ഹിയിലും പഞ്ചാബിലും ജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക ഇന്ത്യ മുന്നണി നേതൃത്വത്തിന് നല്‍കാന്‍ എഎപി തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഏഴില്‍ നാലു സീറ്റ് ആവശ്യപ്പെടാനാണ് എഎപി നീക്കം. കോണ്‍ഗ്രസ് ദുര്‍ബലമായ പഞ്ചാബില്‍ മുഴുവന്‍ എഎപിക്ക് ജയസാധ്യതയുണ്ട്. ഹരിയാനയിലും ഗുജറാത്തിലും പാര്‍ട്ടി ശക്തമാണെന്നും എഎപി നേതാക്കള്‍ മുന്നണി യോഗത്തില്‍ നിലപാടെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം13 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം15 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം16 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം17 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version