Connect with us

ദേശീയം

രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കൊവിഡ്; 499 മരണം

Published

on

covid india 4

രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 499 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 38,660 പേർ കൂടി രോ​ഗമുക്തി നേടിയതായും വാക്സിനേഷൻ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. 40,64,81,493 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.

കോവിഡ് മൂന്നാം തരം​ഗം കണക്കിലെടുത്ത് കേന്ദ്രസർക്കാർ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകൾ അടക്കം 30 ദിവസത്തേയ്ക്കുള്ള ബഫർ സ്റ്റോക്കിന് രൂപം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. റെംസിഡിവിർ അടക്കമുള്ള അവശ്യമരുന്നുകളാണ് സ്റ്റോക്ക് ചെയ്യുക.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപത്തിയൊന്ന് ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊൻപത് കോടി പതിനൊന്ന് ലക്ഷം പിന്നിട്ടു. പതിനേഴ് കോടി നാൽപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. യുഎസിൽ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്ന് കോടി നാൽപത്തിയൊൻപത് ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version