Connect with us

ദേശീയം

രാജ്യത്ത് ഇന്നലെ 42,909 പേര്‍ക്ക് കോവിഡ് ; 380 മരണം

Published

on

രാജ്യത്ത് ഇന്നലെ 42,909 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തിലാണ്. കേരളത്തില്‍ 29,836 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
അതേസമയം രോഗികളുടെ എണ്ണത്തില്‍ ഇന്നലത്തേതിനേക്കാള്‍ 4.7 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ ചികില്‍സയിലുള്ളത് 3,76,324 പേരാണ്. ഇന്നലെ 34,763 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,19,23,405 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി എഴുപത്തിരണ്ട് ലക്ഷം കടന്നു. 45 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,41,14,330 ആയി. നിലവിൽ ഒരു 18,585,501 ആക്‌ടീവ്കേസുകളാണ് ഉള്ളത്.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു.6.54 ലക്ഷം പേർ മരിച്ചു. മൂന്ന് കോടിയിലധികം പേർ രോഗമുക്തി നേടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 mins ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം48 mins ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version