Connect with us

ദേശീയം

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാലുപേര്‍ മരിച്ചു. ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധവാണ്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി. സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും വൈറസ് ബാധ കൂടുന്നു. പുതുതായ ചികിത്സ തേടിയവരില്‍ 27 ശതമാനവും കുട്ടികളാണ്.

സ്‌കൂളുകള്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുന്നതിനിടെയാണ്. അതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാ?ഗമോ താല്‍ക്കാലികമായി അടച്ചിടും. പ്രത്യേക സാഹചര്യമുണ്ടായാല്‍ മാത്രമെ സ്‌കൂളുകള്‍ പൂര്‍ണമായി അടച്ചിടുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹിയില്‍ ഹോം ഐസോലേഷനില്‍ ഉള്ളവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ഏപ്രില്‍ 20ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം വിളിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version