ദേശീയം
രാജ്യത്ത് കോവിഡ് കുതിച്ചുയുരുന്നു; ഇന്നലെ 2.71 ലക്ഷം രോഗികള്‍
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,71,202 പേര്‍ക്കാണ് വൈറസ് ബാധ. കഴിഞ്ഞദിവസത്തേതിനാക്കാള്‍ രണ്ടായിരത്തിലധികമാണ് രോഗികളുടെ വര്‍ധന.
314 പേരാണ് മരിച്ചത്. 1,38,331 പേര് രോഗുമുക്തി നേടി. രാജ്യത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,50,377 ആയി. ടിപിആര്‍ നിരക്ക് 16.28 ആണ്. ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 7,743 ആയി.
അതേ സമയം സംസ്ഥാനത്ത് വീണ്ടും കോവിഡിന്റെ അതിതീവ്ര വ്യാപനം. ഇന്നലെ 17,755 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 26.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കോവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.
അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടി.പി.ആർ 20 ന് മുകളിലുള്ള പ്രദേശങ്ങളിൽ പൊതു ചടങ്ങുകളിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി. ടി.പി.ആർ മുപ്പതിന് മുകളിലുള്ള പ്രദേശങ്ങളിൽ യാതൊരു വിധത്തിലുള്ള പൊതു പരിപാടികളും അനുവദിക്കില്ല. മതചടങ്ങുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.