Connect with us

ദേശീയം

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ അയ്യായിരത്തിനു മുകളില്‍ രോഗികള്‍

Published

on

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചു. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം
1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനം.

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ഇന്നലെ പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു. 2271 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം7 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം10 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version