Covid 19
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് രോഗബാധ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി.
ഇന്നലെ മാത്രം 551 മരണം കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,21,641 ആയി. അതേസമയം, പ്രതിദിന കണക്ക് അരലക്ഷത്തില്‍ താഴെയായി തുടരുന്നുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. 74,32,829 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 5,82,649 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
91.34% ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ 6190 പേര്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു.
127 പേര്‍ സംസ്ഥാനത്ത് മരിച്ചു. ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
24 മണിക്കൂറിനിടെ 5891 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 24 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 7000 കടന്നിരിക്കുകയാണ്