Connect with us

ദേശീയം

വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യ

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ആറ് വർഷത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. ആഭ്യന്തര വില പിടിച്ചുനിർത്താനാണ് ഈ തീരുമാനം. ഈ തവണത്തെ കയറ്റുമതി എട്ട് ലക്ഷം ടണ്ണിൽ നിർത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിൽ അടുത്ത മാസം ആദ്യം ഒരു ഉത്തരവ് സർക്കാരിൽ നിന്ന് വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ വാർത്തയ്ക്ക് പിന്നാലെ ഓഹരി വിപണിയിൽ പഞ്ചസാര മാനുഫാക്ചറിങ് കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞിട്ടുണ്ട്. ധംപൂർ ഷുഗർ, ബൽറാംപൂർ ചിനി എന്നീ കമ്പനികളുടെ ഓഹരി മൂല്യം അഞ്ച് ശതമാനവും ദ്വരികേഷ് ഷുഗർ ആറ് ശതമാനവും ഇടിഞ്ഞു. രാജ്യത്ത് പഞ്ചസാര ഉൽപ്പാദനം റെക്കോർഡ് ഉയർച്ചയിലേക്കാണ് നീങ്ങുന്നത്. എന്നാൽ കയറ്റുമതി കൂടിയതോടെ സ്റ്റോക്ക് അതിവേഗത്തിൽ തീരുകയാണ്.

ഇത് പഞ്ചസാരയ്ക്ക് ക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ചേക്കുമെന്ന ഭീതിയിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇങ്ങിനെ വന്നാൽ റീടെയ്ൽ വിപണിയിൽ ഉയർന്ന തുകയ്ക്ക് പഞ്ചസാര വാങ്ങിക്കാൻ ജനം നിർബന്ധിതരാവുന്ന സാഹചര്യം ഒഴിവാക്കാനാണ് കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവരുന്നത്.

എട്ട് ലക്ഷം ടണ്ണായി കയറ്റുമതി നിയന്ത്രിക്കാനും വിദേശത്തേക്കുള്ള വിൽപ്പന നിയന്ത്രിക്കാൻ കയറ്റുമതിക്ക് ലെവി ഈടാക്കാനും ആലോചനയുണ്ട്. എന്നാൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനോടകം ഏഴ് ലക്ഷം ടൺ പഞ്ചസാര ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. സെപ്തംബറിലാണ് മാർക്കറ്റിങ് വർഷം അവസാനിക്കുന്നത് എന്നതിനാൽ കേന്ദ്രസർക്കാർ തീരുമാനം ഷുഗർ മാനുഫാക്ചറിങ് കമ്പനികൾക്ക് തിരിച്ചടിയാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം21 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം24 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version