ആരോഗ്യം
ബ്രിട്ടണിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക്
ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ.
യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ താൽകാലികമായി നിർത്തി. നാളെ അർധരാത്രി മുതലാണ് നിയന്ത്രണം. ഡിസംബർ 31 ന് വരെയാണ് സര്‍വ്വീസുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുകെ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
Read also: ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ആശങ്ക
പുതിയ കൊവിഡ് സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ നിർബന്ധമായി വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് നിര്‍ദ്ദേശമുണ്ട്. വ്യോമയാന മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിലയം യോഗം ചേർന്നിരുന്നു.
പുതിയ വൈറസ് ബാധയിൽ ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അതീവ ജാഗ്രതയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് വ്യോമയാന മന്ത്രയാലയം ബ്രിട്ടണിൽ നിന്നുള്ള സർവീസുകൾ വിലക്കിയത്.
Read also: അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു
22 ന് മുൻപ് ബ്രിട്ടണിൽ നിന്നും എത്തുന്ന ആളുകൾ നിർബന്ധമായും ആർടി-പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. പരിശോധനയിൽ പോസിറ്റീവ് ആയവർ അതാത് സംസ്ഥാനങ്ങളിലുള്ള ക്വാറന്റൈൻ സെന്ററുകളിലേക്ക് പോകണമെന്നും നെഗറ്റീവ് ആയവർ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ ഇരിക്കണമെന്നും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസ് ബ്രിട്ടണിലാണ് കണ്ടെത്തയത്. ആദ്യ വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ വേഗത്തിൽ പടർന്നുപിടിക്കാൻ ശേഷിയുള്ള വൈറസാണ് ശക്തയുള്ള ഇത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇക്കാര്യം അറിയച്ചതിന് പിന്നാലെ നിരവധി യൂറോപ്പ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും ബ്രിട്ടണിൽ നിന്നുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.