Uncategorized
അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
അമേരിക്കയില്‍ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് കമലാ ഹാരിസ്. ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ആഫ്രോ അമേരിക്കന്‍, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല.
കഴിഞ്ഞ 231 വര്‍ഷത്തിനിടിയില്‍ ഒരു വനിത പോലും അമേരിക്കയില്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്നഅവഗണന പിന്ത്തള്ളിയാണ് കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ജെറാള്‍ഡൈന്‍ ഫെരാരോ, സാറാ പാലിന് എന്നിവര്‍ക്കുശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമലാ ഹാരിസ്.
2004ല്‍ കമല ഹാരിസ് സാന്‍ഫ്രാന്‍സിസ്കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കമല പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.
2011 മുതല്‍ 2017 വരെ കമല കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറല്‍ ആയിരുന്നു. 2016ല്‍ കമല അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അന്ന് കാലിഫോര്‍ണിയന്‍ പ്രൈമറികളില്‍ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ കമലയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഒരു വനിത വേണമെന്ന ജോ ബൈഡന്റെ തീരുമാനം കമലയ്ക്ക് അവസരമായി.
1964 ഒക്ടോബര്‍ 20ന് ഡോണള്‍ഡ്.ജെ.ഹാരിസിന്റെയും ശ്യാമള ഗോപാലന്റെയും മകളായി അമേരിക്കയിലെ ഒക് ലന്റിലാണ് കമലാദേവി ഹാരിസ് എന്ന കമലാ ഹാരിസിന്റെ ജനനം.
2014ല്‍ അമ്പതാമത്തെ വയസിലാണ് അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ കമലാ ഹാരിസ് വിവാഹം കഴിക്കുന്നത്. മികച്ച വാഗ്മിയായ കമലാ ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് കൈയടി നേടിയിരുന്നു.