Connect with us

ദേശീയം

നീറ്റ് പരീക്ഷയിൽ അടുത്ത വര്‍ഷം മുതല്‍ മാറ്റം; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

NEET Exam.jpg.image .845.440

നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി പരീക്ഷാ രീതിയില്‍ അടുത്ത അധ്യയന വര്‍ഷം മുതലാണ് മാറ്റം വരുത്തുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ വര്‍ഷം പരീക്ഷാ രീതി മാറ്റാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്താണ് മാറ്റമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാടു രേഖപ്പെടുത്തിയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കി.പരീക്ഷാ രീതിയില്‍ വരുത്തുന്ന മാറ്റത്തിനെതിരെ കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന്, ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.

മെഡിക്കല്‍ പ്രൊഫഷനും വിദ്യാഭ്യാസവും ബിസിനസ് ആയി മാറിയിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു. പുതിയ മാറ്റത്തിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസ നിയന്ത്രണവും കച്ചവടമാവുകയാണ്. ഇതു രാജ്യത്തിന്റെ ദുരന്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിക്കാനാണോ അവസാന നിമിഷം മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് കോടതി ആരാഞ്ഞു. ജൂലൈ 23നാണ് നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി പരീക്ഷയ്ക്കു വിജ്ഞാപനംഇറക്കിയത്. നവംബര്‍ 13നും 14ലും ആയി പരീക്ഷ നടക്കാനിരിക്കെ സിലബസ് മാറ്റുന്നതു ചോദ്യം ചെയ്ത് 41 പിജി ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version