Connect with us

ദേശീയം

MBBS പരീക്ഷയില്‍ ആള്‍മാറാട്ടം; മൂന്ന് വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തു

Published

on

exam

MBBS പരീക്ഷയിൽ ആൾമാറാട്ടം. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നടന്ന പരീക്ഷയിലാണ് മൂന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്.

ആൾമാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാർത്ഥികളെയും ആരോഗ്യസർവകലാശാല ഡീ ബാർ ചെയ്തു. കോളേജിൽ പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരേയും നടപടി സ്വീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാംവർഷ MBBS പാർട്ട് ഒന്ന് പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. 2012-ൽ MBBSന് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു. 2012-ൽ MBBSന് പ്രവേശനം നേടിയ ഈ വിദ്യാർത്ഥികൾ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒമ്പത് വർഷമായിട്ടും ഇവർക്ക് MBBS പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആൾമാറാട്ടം നടത്തിയത്.

പരീക്ഷാഡ്യൂട്ടിയിലുള്ളവരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് സൂചന. ക്രമക്കേട് കണ്ടെത്തിയതോടെ ആരോഗ്യസർവകലാശാല വിശദമായ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം19 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം21 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം23 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version