ആരോഗ്യം
വിദേശത്തു നിന്ന് എത്തുന്നവർ മോളിക്കുലർ പരിശോധന നടത്തണമെന്ന് കേന്ദ്രം
രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം നിർദേശിച്ചു.
യുകെ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്കാണ് ഈ നിർദേശം ബാധകമാവുക. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം കണ്ടെത്തുന്നുതിനാണ് പരിശോധന. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം അറിയിച്ചു.
പരിശോധനയ്ക്കുള്ള തുക യാത്രക്കാർ തന്നെ വഹിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.