ആരോഗ്യം
രാജ്യത്ത് കോവിഡ് ബാധിതര്‍ മൂന്ന് ലക്ഷം കടന്നു: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഉടന്‍
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 3,01,579 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് ഇതുവരെ 8,551 പേരാണ് മരണപ്പെട്ടത്.
രാജ്യത്ത് നിലവില്‍ 1.43 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1.49 പേര്‍ രോഗമുക്തി നേടി. അതേസമയം പ്രധാനമന്ത്രി മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ അടുത്താഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.ജൂണ്‍ 16 നോ, 17 നോ കൂടിക്കാഴ്ച ഉണ്ടായേക്കും എന്ന സൂചനകള്‍ പുറത്ത് വന്നു.
രാജ്യത്ത് അതിരൂക്ഷമായി മഹാമാരി പടരുന്ന മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. തമിഴ്‌നാട്(40,698), ഡല്‍ഹി(34,697), ഗുജറാത്ത്(22,067), ഉത്തര്‍പ്രദേശ്(12,088), രാജസ്ഥാന്‍(11,930), പശ്ചിമ ബംഗാള്‍(10,244), മധ്യപ്രദേശ്(10,241) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.