Connect with us

ദേശീയം

കൊറോണിൽ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി പങ്കെടുത്ത സംഭവത്തെ വിമർശിച്ച് ഐഎംഎ

Published

on

475

കൊവിഡ് വാക്സിൻ എന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ വാക്സിൻ്റെ ലോഞ്ചിംഗിൽ ആരോഗ്യമന്ത്രി ഹർഷ് വർധൻ പങ്കെടുത്തതിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വ്യാജമായ, അശാസ്ത്രീയമായ ഒരു ഉത്പന്നത്തിൻ്റെ അവതരണത്തിൽ പങ്കെടുത്തതിൽ ആരോഗ്യമന്ത്രി വിശദീകരണം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

“രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിൽ മുഴുവൻ രാജ്യത്തിനു മുന്നിൽ വച്ച് ഇത്തരം വ്യാജ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് എത്രത്തോളം ഉചിതവും യുക്തിപരവുമാണ് ? രാജ്യത്തിൻ്റെ ആരോഗ്യമന്ത്രി എന്ന നിലയിൽ മുഴുവൻ രാജ്യത്തിനു മുന്നിൽ വച്ച് വ്യാജവും അശാസ്ത്രീയവുമായ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എത്രത്തോളം ന്യായീകരിക്കാവുന്നതാണ്? കൂടാതെ ഉല്‍പ്പന്നത്തെ അനീതിപരവും തെറ്റായതുമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നത് എത്രത്തോളം ധാര്‍മ്മികമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. ജയപാല്‍ ചോദിച്ചു.

ചില കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് വിപണി നേട്ടമുണ്ടാക്കാമെന്ന വ്യാജേന ആയുര്‍വേദം മായം ചേര്‍ത്ത് മാനവികതയ്ക്ക് ഒരു ദുരന്തം സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പരമ്പരാഗത കൊവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പതഞ്ജലി തങ്ങളുടെ നിലപാടിൽ മലക്കം മറിയുകയും ചെയ്തു.

ഫെബ്രുവരി 19ന് കൊറോണിൽ അവതരിപ്പിച്ചപ്പോഴാണ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന് അവകാശപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രകാരം കേന്ദ്രസർക്കാർ വാക്സിന് അംഗീകാരം നൽകി എന്ന് പതഞ്ജലി വാർത്താകുറിപ്പിൽ അറിയിച്ചപ്പോൾ പതഞ്ജലിയുടെ എംഡി രാകേഷ് മിത്തൽ ഈ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തി.

ഇതിനു പിന്നാലെ ലോകാരോഗ്യ സംഘടനയുടെ സൗത്തീസ്റ്റ് ഏഷ്യ ട്വിറ്റർ ഹാൻഡിൽ ഈ അവകാശ വാദത്തിൽ വ്യക്തത നൽകി. ഒരു പരമ്പരാഗത വാക്സിനും ഡബ്ല്യുഎച്ച്ഓ പരിശോധിച്ചിട്ടില്ല എന്നായിരുന്നു ഈ ട്വീറ്റ്. ഇതിനു പിന്നാലെയായിരുന്നു പതഞ്ജലിയുടെ വിശദീകരണം.

ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെയും ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തില്‍ പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനായ ബാബ രാംദേവ് കഴിഞ്ഞയാഴ്ച കൊറോണില്‍ ഓയില്‍ പുറത്തിറക്കിയിരുന്നു. സിഒപിപി പ്രകാരം, 158 രാജ്യങ്ങളിലേക്ക് കൊറോണില്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും പ്രകൃതിചികിത്സയെ അടിസ്ഥാനമാക്കി മിതമായ നിരക്കില്‍ ചികിത്സ നല്‍കികൊണ്ട് കൊറോണിലിന് മനുഷ്യരാശിയെ സഹായിക്കാന്‍ കഴിയുമെന്ന് ബാബ രാംദേവ് പറഞ്ഞിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് കൊറോണില്‍ ഓയില്‍ പുറത്തിറക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 day ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version