Connect with us

കേരളം

‘ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്’; മാധ്യമങ്ങളെ അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ഷിയാസ്

Published

on

Screenshot 2023 09 18 163301

ബിഗ്ബോസിലൂടെ മലയാളിക്ക് സുപരിചിതനായ ഷിയാസ് കരീം. അടുത്തിടെയാണ് ഒരു പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസുകാരിയുടെ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

അതിന് പിന്നാലെ കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് ഒരു വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചിരുന്നു.
‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല… ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.’ ‘നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷിയാസ്.

സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പെട്ടെന്ന് കുറേ ലിങ്കുകള്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടതാണെന്ന് ഷിയാസ് പറയുന്നു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു. എന്തായാലും അതിന് താഴെയും ഷിയാസിനെ വിമര്‍ശിച്ചും ഉപദേശം നല്‍കിയും പലരും കമന്‍റ് ചെയ്യുന്നുണ്ട്.

Also Read:  നിപ, സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം; മന്ത്രി വീണാ ജോര്‍ജ്

അതേ സമയം പീഢന പരാതി വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെയാണ് ഷിയാസ് കരീം തന്‍റെ നിക്കാഹ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഷിയാസ് വിവാഹിതനാകുന്നു എന്ന് മുന്‍പ് പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് താരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ദന്ത ഡോക്ടറാണ് രഹാന. അനശ്വരമായ ബന്ധത്തിന് തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ഷിയാസ് പങ്കുവച്ചത്. അതേ സമയം ഷിയാസിനെതിരായ കേസില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.

Also Read:  താമീർ ജാഫ്രിയുടെ കസ്റ്റഡി മരണത്തിനിടയാക്കിയ ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ