Connect with us

കേരളം

അറിവില്ലാത്തവർ ചെയ്താൽ ദുരന്തം, ഇനി അത് സംഭവിച്ചുകൂടാ; അക്യൂപങ്ക്‌ചർ നടത്തുന്ന വ്യാജൻമാരെ തടയണമെന്ന് ഇനിഗ്മ

Screenshot 2024 03 25 192429

തലസ്ഥാനത്ത് ഭർത്താവ് ചികിത്സ നിഷേധിച്ച് വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന്  അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ ഇനിഗ്മ  തലസ്ഥാനത്ത് ഭർത്താവ് ചികിത്സ നിഷേധിച്ച് വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന്  അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ ഇനിഗ്മ (INYGMA – Indian Naturopathy and Yoga Graduates Medical Association) അനുശോചനം രേഖപ്പെടുത്തി. അംഗീകൃത മെഡിക്കൽ ബിരുദവും രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ – BNYS ഡോക്ടർമാരുടെ-  സംഘടനയാണ് ഇനിഗ്മ . അനുശോചനം രേഖപ്പെടുത്തി. അംഗീകൃത മെഡിക്കൽ ബിരുദവും രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ – BNYS ഡോക്ടർമാരുടെ-  സംഘടനയാണ് ഇനിഗ്മ .

സംഭവത്തിന്റെ വെളിച്ചത്തിൽ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി  ബാധിക്കുന്നതും, നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യപ്പെടുന്നതും,  തികച്ചും അപലപനീയമായതും ആയ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സർക്കാരും പൊതുസമൂഹവും സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ന് കേരളത്തിൽ കൂണ് പോലെ അക്യൂപന്ക്ച്ചർ ക്ലിനിക്കുകളും പരിശീലന കേന്ദ്രങ്ങളും മുളച്ചു പൊന്തുന്നത് ഇനിഗ്മയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഈ സ്ഥാപനങ്ങൾ നടത്തുന്ന ഭൂരിഭാഗം ആളുകൾക്കും അടിസ്ഥാനപരമായ വൈദ്യ വിജ്ഞാനമോ വേണ്ട വിദ്യാഭ്യാസ യോഗ്യതയോ , സർക്കാർ, UGC , university അംഗീകാരമോ ഇല്ല എന്നതാണ് യാഥാർഥ്യം .

നിലവിൽ  നമ്മുടെ രാജ്യത്ത് ഒരു മെഡിക്കൽ കോഴ്സിന്റെ ഭാഗമായി അക്യൂപന്ക്ച്ചർ പഠിക്കുന്നത് അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും central, state, Kerala Medical Council രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ ഡോക്ടർമാർ മാത്രമാണ്. Bachelor of  Naturopathy and  Yogic Sciences ((BNYS ) എന്ന അഞ്ചര (5.5 yrs )വർഷത്തെ മെഡിക്കൽ ഡിഗ്രിയാണ് നാച്ചുറോപ്പതി യോഗ ഡോക്ടറാകാൻ വേണ്ട അടിസ്ഥാന യോഗ്യത.

MBBS , BAMS, BSMS , BUMS പോലെ കേന്ദ്ര, സംസ്ഥാന സർക്കാർ അനുമതിയോടെ UGC അംഗീകരിച്ച ആരോഗ്യ സർവ്വകലാശാലകൾ നടത്തുന്ന Naturopathy and yoga Medical course ആണ് BNYS മറ്റ് Medical Courses പോലെ എല്ലാ മെഡിക്കൽ  വിഷയങ്ങൾക്കും ഒപ്പം നാച്യുറോപ്പതിയും യോഗയും അക്യൂപന്ക്ച്ചറും BNYS ഇന്റെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തോളം നീളുന്ന തിയറി പഠനം കൂടാതെ ഇന്റേൺഷിപ് സമയത്തു പ്രാക്ടിക്കൽ ട്രെയിനിങ്ങും BNYS വിദ്യാർത്ഥികൾ അക്യൂപന്കച്ചറിൽ നേടുന്നുണ്ട്.

വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ acupuncture ഒരു സ്വതന്ത്ര ചികിത്സ അല്ലന്നും ,  BNYS , മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമേ അക്യൂപന്ക്ച്ചർ ചികിത്സ നടത്താൻ അനുമതിയുള്ളൂ എന്ന് ഉത്തരവുകൾ പുറപ്പെടുവിപ്പിക്കുക ഉണ്ടായി.  മദ്രാസ് ഹൈക്കോടതി വിധിക്കുകയുമുണ്ടായി .(വിവിധ ഉത്തരവുകളുടെയും  മദ്രാസ് ഹൈക്കോടതി വിധിയുടെ പകർപ്പും ഈ വാർത്താ കുറിപ്പൊനൊപ്പം ഷെയർ  ചെയ്യുന്നു .

മാധ്യമങ്ങൾ പോലും ഈ നിയമങ്ങൾ പാലിക്കാത്ത വ്യാജ വൈദ്യന്മാരുടെ കെണിയിൽ പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് . അംഗീകൃത യോഗ്യതയോ രെജിസ്ട്രേഷനോ ഇല്ലാത്ത ചിലരാണ് അക്യൂപന്കച്ചറിന്റെ വ്യക്താക്കൾ ആയി ചാനൽ ചർച്ചകളിൽ വന്നത് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ , നാച്ചുറോപ്പതി , യോഗ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ BNYS ഡോക്ടർമാരെ പാനലിൽ ഉൾപ്പെടുത്തണം എന്നും ഇനിഗ്മ ആവശ്യപ്പെട്ടു .

വേണ്ടത്ര പരിശീലനവും ശരീരശാസ്ത്രത്തെ കുറിച്ച് പരിചയവും ഇല്ലാത്തവർ അക്യൂപന്ക്ച്ചർ ചികിത്സ നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് . ശരീരത്തിലെ പ്രത്യേക പോയിന്റുകളിൽ സൂചി വെച്ച് ചെയ്യുന്ന ഈ ചികിത്സക്ക് നല്ല വൈദഗ്ധ്യം ആവശ്യമാണ് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ നിയമപരമായി പ്രാക്ടീസ് ചെയ്യാൻ ഉള്ള അടിസ്ഥാന യോഗ്യത ഇല്ലാത്തവർക്കെതിരെ നിയമ – ശിക്ഷാ നടപടികൾ എടുക്കണം എന്ന് ഇനിഗ്മ ആരോഗ്യവകുപ്പിനോടും സർക്കാറിനോടും അപേക്ഷിച്ചു .

അതോടൊപ്പം അക്യൂപഞ്ചറിന്റെ വ്യാജ പ്രാക്ടീസീനും അനധികൃത ട്രെയിനിങ് സ്ഥാപനങ്ങൾക്കും തടയിടാൻ അടിയന്തിര മാർഗരേഖകൾ നിർമിക്കാൻ സർക്കാർ തയ്യാറാകണം എന്നും ഇനിഗ്മ സംസ്ഥാന പ്രസിഡന്റ് ഡോ ദിനേശ് കർത്താ തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പ്രസ് മീറ്റിൽ ആവശ്യപ്പെട്ടു . വാർത്താ സമ്മേളനത്തിൽ ഇനിഗ്മ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ആൻസ്‌മോൾ വര്ഗീസ് , വൈസ് പ്രസിഡൻ്റ് ഡോ അഖില വിനോദ്, ജോയിൻ്റ് സെക്രട്ടറി ഡോ ജിബിൻ ആൻ ചാക്കോ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഡോ ശ്രീരാജ് എന്നിവരും പങ്കെടുത്തു .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം4 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം5 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ