കേരളം
ലോക്ക് ഡൗൺ; എട്ടാഴ്ച വരെ അടച്ചിട്ടില്ലെങ്കില്‍ പ്രത്യാഘാതമെന്ന് ഐസിഎംആര്‍
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളില്‍ ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടല്‍ തുടരണമെന്ന് പ്രമുഖ മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രോഗ സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചത്. കൊവിഡ് വ്യാപനം തടയാന്‍ ഇത് ആവശ്യമാണെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി.
നിലവില്‍ രാജ്യത്തെ ജില്ലകളില്‍ നാലില്‍ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണ്. രാജ്യത്ത് 718 ജില്ലകളാണ് ഉള്ളത്. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു ഉള്‍പ്പെടെ വലിയ നഗരങ്ങളും അതിതീവ്ര കൊവിഡ് വ്യാപനം നേരിടുന്ന പ്രദേശങ്ങളാണ്. അതിതീവ്ര വ്യാപനം നേരിടുന്ന ജില്ലകള്‍ അടഞ്ഞുതന്നെ കിടക്കണമെന്ന് ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
പത്തുശതമാനത്തില്‍ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമായി താഴ്ന്നാലും അടുത്ത എട്ടാഴ്ച വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ 35 ശതമാനം വരെ എത്തിയിരുന്നു. എന്നാല്‍ ഇത് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ നാളെ തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ അത് ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Also read: രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി
അതേസമയം ലോക്ഡൗണിന്റെ അഞ്ചാം ദിവസം നിരത്തിൽ തിരക്ക് കൂടിയെങ്കിലും പരിശോധനയിൽ ഇളവു വരുത്താതെ പൊലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പടുത്തിയിട്ടുണ്ട്. അതേസമയം പെരുന്നാൾ ദിനത്തിൽ അഞ്ച് പേർ വീതമുള്ള സംഘത്തിന് ഭക്ഷണ വിതരണം ചെയ്യാൻ കൊച്ചി സിറ്റി പൊലീസ് അനുമതി നൽകി.
Also read: സർക്കാർ ജീവനക്കാർക്ക് താമസിക്കുന്ന പ്രദേശത്ത് കൊവിഡ് ഡ്യൂട്ടി
വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് റോഡിലിറങ്ങുന്നവർ ഇപ്പോഴും നിരവധിയാണെന്ന് പൊലീസ് പറയുന്നു. ഇവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് പൊലീസ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ എറണാകുളം ജില്ലിയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, പള്ളൂരിത്തി, പിറവം മേഖലകളിൽ ഇളവുകൾ വെട്ടിചുരിക്കിയാണ് നിയന്ത്രണങ്ങൾ. അത്യാവശ്യ മരുന്നുകൾ എത്തിക്കാനായി പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്.