Connect with us

ദേശീയം

ടെലിവിഷന്‍ ചാനലുകളില്‍ ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുത്; ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം

Published

on

ടെലിവിഷന്‍ ചാനലുകളില്‍ ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. അക്രമ, ചോര പുരണ്ട ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ പുലര്‍ത്തേണ്ട വിവേചനാധികാരത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇടയില്‍ ഇടിവ് സംഭവിച്ച പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

അപകടം, മരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരെയുള്ള അക്രമം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഔചിത്യബോധം വേണം. എന്നാല്‍ ഇതില്‍ വീഴ്ച സംഭവിക്കുന്ന നിരവധി ഉദാഹരണങ്ങളാണ് ടെലിവിഷന്‍ ചാനലുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

മൃതദേഹത്തിന്റേയും അപകടത്തില്‍ പരിക്കേറ്റ് ശരീരമൊട്ടാകെ ചോര പുരണ്ട നിലയിലുള്ളതുമായ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ കാണിക്കുന്നത് വര്‍ധിക്കുകയാണ്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരെയുള്ള ദൃശ്യങ്ങളും യാതൊരുവിധ എഡിറ്റിങ്ങും നിര്‍വഹിക്കാതെ കാണിക്കുന്നു. ആളുകളെ തിരിച്ചറിയുന്ന വിധമാണ് ദൃശ്യങ്ങള്‍ കാണിക്കുന്നത്. ടീച്ചറുടെ അടി കൊണ്ടതിനെ തുടര്‍ന്നുള്ള കുട്ടികളുടെ നിലയ്ക്കാത്ത നിലവിളി അടക്കമുള്ളവ യാതൊരുവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിക്കാതെ ഭയാനകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും കാണുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം വീഡിയോകള്‍ പ്രോഗ്രാം കോഡിനെതിരാണ്. സോഷ്യല്‍മീഡിയയില്‍ നിന്ന് പകര്‍ത്തുന്ന അക്രമ വീഡിയോകള്‍ യാതൊരുവിധി എഡിറ്റിങ്ങും നടത്താതെ ചാനലുകള്‍ അതേപോലെ തന്നെ കാണിക്കുന്നതായും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version