Connect with us

ദേശീയം

ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി അപകടകാരിയായ വമ്പന്‍ ഛിന്നഗ്രഹം കടന്നുപോകും

Published

on

ഓണനാളില്‍ മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് വമ്പന്‍ ഛിന്നഗ്രഹം. 4500 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തെ അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛിന്നഗ്രഹം 2016 എജെ 193 എന്നാണ് നാസ ഇതിന് പേരിട്ടിരിക്കുന്നത്.

ഓഗസ്റ്റ് 21 രാത്രിയാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്ത് എത്തുക. ഭൂമിയില്‍ നിന്ന് ടെലസ്കോപ്പുകളുടെ സഹായത്തോടെ ഇത് കടന്നുപോകുന്നത് കാണാന്‍ സാധിക്കുമെന്നും നാസ വിശദമാക്കുന്നു. വീണ്ടും 2063ല്‍ ഇത് ഭൂമിയുടെ അടുത്ത് കൂടി കടന്നുപോകുമെന്നാണ് നിരീക്ഷണം. 2021ല്‍ ഇത് ഭൂമിയെ കടന്നുപോകുമ്ബോള്‍ അപകടമുണ്ടാവില്ലെന്നാണ് ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നത്.

എന്നാല്‍ 2063ല്‍ ഭൂമിയോട് അല്‍പം കൂടി അടുത്താവും ഈ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപഥമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഒന്‍പത് മടങ്ങ് ദൂരത്തിലാണ് ഇത് കടന്നുപോവുക. ഹവായിലെ ഹാലേകാല നിരീക്ഷണകേന്ദ്രമാണ് 2016 ജനുവരിയില്‍ ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തുന്നത്.

ഇതിന് പിന്നാലെയാണ് ഈ ഛിന്നഗ്രഹത്തെ നാസ നിരീക്ഷിക്കാന്‍ തുടങ്ങിയത്. വളരെ ഇരുണ്ട നിറത്തിലാണ് ഈ ഛിന്നഗ്രഹമുള്ളത്. ഇതിനാല്‍ തന്നെ ഛിന്നഗ്രഹം പ്രകാശം പ്രതിഫലിപ്പിക്കുന്നത് വളരെ കുറവാണ്. ഭ്രമണ ദിശയേക്കുറിച്ചോ ഓരോ ഭ്രമണത്തിനെടുക്കുന്ന സമയത്തേക്കുറിച്ചോ സ്പെക്‌ട്രല്‍ ക്ലാസ് എന്നിവയേക്കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തതയായിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം35 mins ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 hour ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version