Connect with us

ദേശീയം

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ; വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം

Published

on

നമ്മുടെ ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.

ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. https://myaadhaar.uidai.gov.in/ ഇ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യണം. ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നൽകിയാൽ നിങ്ങൾ ആധാർ അപ്‌ഡേഷൻ പേജിലെത്തും.

ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്‌സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി.

ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് പോകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.ആധാർ അപ്‌ഡേറ്റ് ആയോ എന്നറിയാൻ ഇതേ വെബ്‌സൈറ്റിൽ തന്നെ ആധാർ അപ്‌ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം43 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version