Connect with us

ദേശീയം

ശമ്പള – പെന്‍ഷന്‍ വിതരണത്തിന്​ ഇനി ബാങ്ക്​ അവധി ദിനങ്ങൾ തടസ്സമാകില്ല

Published

on

rbi reserve bank of india bloomberg 1200 1

സാമ്പത്തിക ഇടപാടുകള്‍ക്ക് ആഗസ്​റ്റ്​ ഒന്ന്​ മുതല്‍ ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ തടസ്സമാകില്ല. ശമ്പളം, സബ്‌സിഡികള്‍, ലാഭവിഹിതം, പലിശ, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണല്‍ പേയ്മെന്‍റ്​ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) ബള്‍ക്ക് പേയ്മെന്‍റ്​ സംവിധാനമായ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ്​ ഹൗസിന്‍റെ (എന്‍.എ.സി.എച്ച്‌) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാക്കാന്‍ റിസര്‍വ്​ ബാങ്ക്​ തീരുമാനിച്ചു.

വൈദ്യുതി, ടെലിഫോണ്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പേയ്മെന്‍റ്​, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടില്‍നിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവര്‍ത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ്. നിലവില്‍ ബാങ്ക് പ്രവൃത്തിദിവസങ്ങളില്‍ മാത്രമായിരുന്നു എന്‍.എ.സി.എച്ച്‌ പ്രവര്‍ത്തിച്ചിരുന്നത്. 2021 ആഗസ്റ്റ് ഒന്നുമുതല്‍ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവര്‍ത്തിക്കും.

എന്‍.എ.സി.എച്ച്‌ ഉപയോഗിക്കുന്ന ശമ്പള-പെന്‍ഷന്‍ വിതരണ സംവിധാനത്തില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ശമ്പളം നിശ്ചിത തീയതിയില്‍ത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയില്‍ എസ്.ഐ.പികളോ വായ്പ ഇ.എം.ഐയോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കില്‍ അവധിദിവസമാണെങ്കിലും അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകളോട് കാണിച്ച അനുകൂല നിലപാടിനെ തുടര്‍ന്ന് എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് പോലുള്ള സംവിധാനങ്ങളെല്ലാം മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഒരു പടി കൂടി കടന്നുള്ളതാണ് ഇപ്പോഴത്തെ നീക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version