Connect with us

Covid 19

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് രോഗികള്‍ കേരളത്തിലെന്ന് റിപ്പോർട്ട്

covid 19

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം. ഇന്നലെ കേരളത്തില്‍ മാത്രമാണ് പ്രതിദിന കേസുകള്‍ പതിനായിരം കടന്നത്. 10.22 ആണ് ഇന്നലെ കേരളത്തിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്.

രണ്ട് ദിവസമായി ടിപിആര്‍ മാറ്റമില്ലാതെ തുടരുകയാണ്. ടിപിആറും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 60000 ല്‍ താഴെയായി. 24 മണിക്കൂറിനുള്ളില്‍ 58419 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 3.22 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 1576 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. രാജ്യത്തെ വാക്‌സിന്‍ നടപടികളും കാര്യക്ഷമമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടായെക്കുമെന്നാണ് എയിംസി മേധാവി രണ്‍ധീപ് ഗുലേറിയ മുന്നറിയിപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version