കേരളം
താന്‍ പണം വാങ്ങി മുങ്ങിയതല്ല : വിശദീകരണവുമായി സണ്ണി ലിയോണ്‍
പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
അഞ്ച് പ്രാവശ്യം പരിപാടിക്ക് ഡേറ്റ് നല്‍കിയിട്ടും സംഘാടകര്‍ പരിപാടി നടത്തിയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിന് കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
2016 മുതല്‍ ഉദ്ഘാടന പരിപാടിക്ക് പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോണ്‍ തട്ടിയെടുത്തെന്ന് പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതി നല്‍കിയത്.