Connect with us

ആരോഗ്യം

അടുക്കള സിങ്കിലെ ദുർഗന്ധം മാറ്റാൻ ഇതാ ചില പൊടികൈകൾ

select kitchen sinks

ഒരു വീടിൻ്റെ ഏറ്റവും പ്രധാന സ്ഥലമാണ് അടുക്കള. ഒരു വീട്ടിലെ എല്ലാവർക്കും ഭക്ഷണം പാചകം ചെയ്ത് നൽകുന്ന സ്ഥലമാണ് അടുക്കള എന്ന് എല്ലാവർക്കുമറിയാം. വ്യത്തിയും അതുപോലെ ഭം​ഗിയും ആവശ്യമുള്ള സ്ഥലം കൂടിയായിരിക്കണം അടുക്കള. പക്ഷെ ഒരു മീൻ വ്യത്തിയാക്കൽ മതി അടുക്കളയിലെ മണവും ഭം​ഗിയുമൊക്കെ പോകാൻ. ഇത് മാറ്റാൻ പിന്നെ അമ്മമാർ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അവർക്ക് പോലും അറിയില്ല. അടുക്കളയിലെ സിങ്ക് ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ഭക്ഷണം കഴിച്ച പാത്രങ്ങളെല്ലാം അടുക്കളയിൽ സിങ്കിലാണ് പൊതുവെ ഇടാറുള്ളത്. പലതരത്തിലുള്ള ബാക്ടീരിയകളും അതുപോലെ ദുർ​ഗന്ധവുമൊക്കെ സിങ്കിൽ സാധാരണമായി ഉണ്ടാകാറുണ്ട്. സിങ്കിലെ ഈ നാറ്റം കാരണം പലപ്പോഴും അടുക്കളയിൽ നിന്ന് പാചകം ചെയ്യാൻ പോലും സാധിക്കില്ല. അടുക്കളയിലെ സിങ്കിലെ ദുർ​ഗന്ധം ഇല്ലാതാക്കാൻ ചെയ്യാൻ കഴിയുന്ന ചില പൊടികൈകളുണ്ട്.

അച്ചാറുകൾ കേട് കൂടാതിരിക്കാൻ വിനാ​ഗിരി ഒഴിക്കുന്ന എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. പക്ഷെ ഈ വിനാ​ഗിരി കൊണ്ട് വെറെ പല ഉപയോ​ഗങ്ങളുമുണ്ട്. സ്റ്റൗവിന് സമീപമുള്ള അടുക്കള സിങ്കിൽ നിന്ന് മണം വരാൻ തുടങ്ങിയാൽ, അത് പരിഹരിക്കാൻ വിനാഗിരി മതിയാകും. ഒരു കപ്പ് വെള്ളത്തിൽ 3 കപ്പ് വിനാഗിരി ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും ഒരു നാരങ്ങ നീരും ചേർക്കുക. ഈ മിശ്രിതം ഒഴിച്ച് സിങ്ക് വൃത്തിയാക്കുക. സിങ്കിലെ അഴുക്കും കറയും മാറ്റാനും അതുപോലെ മണം ലഭിക്കാനും ഇത് ഏറെ നല്ലതാണ്. ഇതുപോലെ പച്ചക്കറികളും ഇറച്ചിയുമൊക്കെ വിനാ​ഗിരി ഒഴിച്ച് കഴുകുന്നതും ഏറെ നല്ലതാണ്.

അടുക്കളയിലെ സിങ്കിൽ നിന്ന് ദുർഗന്ധം അകറ്റാൻ ആദ്യം സിങ്ക് നന്നായി വൃത്തിയാക്കി അത് ഉണക്കി എടുക്കുക. അതിനു ശേഷം പെപ്പർമിന്റ് ഓയിൽ ഈ സിങ്കിൽ വിതറാം. ഇതിനായി ഒരു സ്പ്രേ ബോട്ടിൽ ഉപയോഗിക്കാവുന്നതാണ്. കുറച്ച് വെള്ളം ഒഴിച്ച് അതിൽ പെപ്പർമിന്റ് ഓയിൽ ചേർത്താണ് സ്പ്രേ ചെയ്യേണ്ടത്. എന്നാൽ വെള്ളം കലർത്താതെ വെറുതെ വിതറുന്നത് നല്ല തിളക്കം നൽകാൻ സഹായിക്കും. പെപ്പർമിൻ്റ് ഓയിൽ ലഭ്യമല്ലെങ്കിൽ, കുറച്ച് പുതിന പിഴിഞ്ഞ് ജ്യൂസ് എടുത്ത് സിങ്കിൽ ഒഴിക്കാവുന്നതാണ്.

എല്ലാ വീട്ടിലെയും അടുക്കളയിൽ സുലഭമായി കാണുന്നതാണ് നാരങ്ങ. ചൂട് സമയത്ത് ഒരു നാരങ്ങ വെള്ളം കുടിക്കുന്നത് പല തരത്തിലുള്ള ​ഗുണങ്ങളാണ് നൽകുന്നത്. നാരങ്ങയുടെ നീര് സൗന്ദര്യ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. എന്നാൽ ഈ നാരങ്ങയുടെ തൊലി ഉപയോ​ഗിച്ചും പല തരത്തിലുള്ള​ ​ഗുണങ്ങളുണ്ട്. നാരങ്ങ ഉപയോഗിക്കുന്നതിനും തൊലികൾ വലിച്ചെറിയുന്നതിനും പകരം, സിങ്കിലെ ദുർഗന്ധം ഇല്ലാതാക്കാൻ ഇവ ഉപയോഗിക്കാം. നാരങ്ങ നീര് പിഴിഞ്ഞ് നാരങ്ങയുടെ ഉള്ളിൽ ഉപ്പ് ചേർത്ത് സിങ്കിൽ മുഴുവൻ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറോളം കുതിർത്ത ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ് ഇത് സിങ്ക് തിളങ്ങുകയും വൃത്തിയുള്ളതുമായിരിക്കും അതുപോലെ മണം ലഭിക്കാനും സഹായിക്കും.

നാഫ്തലിൻ ​ഗുളിക അഥവ പാറ്റ ​ഗുളിക പല വീടുകളിലും കാണാറുണ്ട്. കുളിമുറിയിലും ക്ലോസറ്റിലുമൊക്കെ ഈ നാഫ്തലിൻ ​ഗുളികകൾ മണത്തിന് ഉപയോ​ഗിക്കാറുണ്ട്. സിങ്കിലെ ദുർഗന്ധം അകറ്റാനുള്ള ഏറ്റവും വലിയ എളുപ്പ വഴിയാണിത്. സിങ്കിൽ നാഫ്താലിൻ ഗുളികകൾ വയ്ക്കുന്നത് ദുർഗന്ധം തടയാൻ സഹായിക്കും. പക്ഷെ പാത്രങ്ങൾക്കൊപ്പം ഒരിക്കലും നാഫ്തലിൻ ​ഗുളികകൾ ഇടാൻ പാടില്ല.

Also Read:  പാഴ്സൽ ലോറിയും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം

സിങ്ക് മാത്രം വ്യത്തിയായി സൂക്ഷിച്ചിട്ട് കാര്യമില്ല. സിങ്കിലേക്കുള്ള പൈപ്പുകൾ അതുപോലെ ഡ്രൈനേജ് എന്നിവയെല്ലാം വ്യത്തിയാക്കി വയ്ക്കണം. രാത്രിയിൽ കിടക്കുന്നതിന് മുൻപ് സിങ്കിൽ അൽപ്പം ബ്ലീച്ചിംഗ് പൗഡറിട്ട് അതിലേക്ക് ചൂട് വെള്ളം ഒഴിച്ചിടുക. ഇത് സിങ്കിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മാറ്റാൻ സഹായിക്കും. പല വീടുകളിലും ഓടകൾ വർഷങ്ങളായി വൃത്തിയാക്കാതെ കിടക്കാറുണ്ട്. ഇത് അടുക്കളയിലെ സിങ്കിൽ ദുർഗന്ധവും ഉണ്ടാക്കും. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നതാണ് നല്ലത്.

Also Read:  ‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം മിസ്റ്റർ മോദി’; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ