Connect with us

ദേശീയം

വടക്കേ ഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം; പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 39

Published

on

വടക്കേ ഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതിനോടകം 39 പേര്‍ മരിച്ചു. ഹിമാചൽ പ്രദേശിൽ മാത്രം 23 പേർക്ക് ജീവൻ നഷ്ടമായി. ഗംഗാ,യമുനാ, തമസാ നദികൾ കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകളടക്കം വെള്ളത്തില്‍ മുങ്ങി.

ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതികൾ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം 13 പേർ മരിച്ചു. കാണാതായ ആറുപേർക്കായുള്ള തിരച്ചിൽ പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു.

ഹിമാചലിൽ ആകെ മരണം 22 ആയി. സംസ്ഥാന വ്യാപകമായി ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30 ഇടങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ പ്രളയത്തിൽ നാലുപേർ മരിച്ചു. പൌഡി ഗാർവാളിലെ റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ദുരന്ത നിവാരണ സേന തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 12 പേരെ കാണാതായി.

ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒഡീഷയിൽ ഡാം തുറന്നു വിട്ടതിനെ തുടർന്ന് ജാർഖണ്ഡിലെ ജംഷാദ്പൂർ മേഖലയിൽ വെള്ളം കയറി. വെള്ളം ഉയരുകയാണെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയസാഹചര്യമാണ്. തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ യമുനാ നദികൾ കരകവിഞ്ഞതോടെ ജനവാസ മേഖലകളിൽ പ്രളയസമാനമായ സാഹചര്യത്തിലായി.

രാജസ്ഥാൻ,ഛത്തിസ്ഗഡ്, മധ്യപ്രദേശ്സംസ്ഥാനങ്ങളിലും മഴ ശക്തമാണ്.മധ്യപ്രദേശിലെ നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു നർസിംഗ്പൂർ, ദാമോ, സാഗർ, ചത്തർപൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version