Connect with us

ദേശീയം

ഉത്തരേന്ത്യയിൽ കനത്ത മഴ; ഡല്‍ഹിയില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനങ്ങള്‍ വൈകുകയാണ്. രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. അമൃത്സര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് വഴി തിരിച്ചു വിട്ടത്. കനത്ത മഴയ്ത്തുടര്‍ന്നുള്ള വെള്ളക്കെട്ട് മൂലം മുംബൈ അന്ധേരിയിലെ അടിപ്പാത അടച്ചു.

വെള്ളക്കെട്ടിനെ തുടര്‍ന്ന് ഡല്‍ഹി പ്രഹ്ലാദ്പൂർ റെയില്‍വേ തുരങ്കപാതയിലും ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി നഗരത്തിലും കനത്തമഴയും വെള്ളക്കെട്ടും മൂലം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബിഹാറിലും 24 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തലസ്ഥാനമായ പാട്‌ന അടക്കം വെള്ളക്കെട്ട് രൂക്ഷമായി. മിതാപൂര്‍, യാര്‍പൂര്‍, ജക്കന്‍പൂര്‍, രാജേന്ദ്രനഗര്‍, സിപാര, ദിഗ, കുര്‍ജി തുടങ്ങിയ മേഖലകളില്‍ പ്രളയക്കെടുതി രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലും കനത്ത മഴ തുടരുകയാണ്.

ഇതേത്തുടര്‍ന്ന് നിരവധി റോഡുകള്‍ വെള്ളത്തിലായി. നിരവധി റോഡുകള്‍ തകര്‍ന്നു. മഴ ശക്തമായതോടെ മണ്ണിടിച്ചില്‍ ഭീതിയും നിലനില്‍ക്കുകയാണ്. അസമില്‍ കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയക്കെടുതിയില്‍ ബുധനാഴ്ച 12 പേര്‍ കൂടി മരിച്ചു. 11 പേര്‍ വെള്ളപ്പൊക്കത്തിലും ഒരാള്‍ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 151 ആയി ഉയര്‍ന്നു. 31.5 ലക്ഷം പേരാണ് പ്രളയത്തെത്തുടര്‍ന്ന് ദുരിതം നേരിടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version