Connect with us

ദേശീയം

ആരോഗ്യത്തിന് ഹാനികരം; 14 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്രം

Published

on

14 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രോഗം ഭേദമാക്കുന്നതില്‍ നിരോധിച്ച മരുന്നുകള്‍ക്ക് വലിയ പങ്കില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 14 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഈ മരുന്ന് സംയുക്തങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകാമെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലും നിര്‍ണായകമായി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് നിര്‍മാണവും വില്‍പ്പനയും വിതരണവും നിരോധിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിച്ചത്. പനി, ചുമ അടക്കം സാധാരണഗതിയിലുള്ള അണുബാധകള്‍ക്ക് നല്‍കുന്ന മരുന്ന് സംയുക്തങ്ങളാണ് നിരോധിച്ചത്.

നിമെസുലൈഡും പാരസെറ്റമോളും ചേര്‍ന്ന ഡിസ്പേര്‍സിബിള്‍ ഗുളികകള്‍, ക്ലോഫെനിറാമൈന്‍ മലേറ്റും കോഡിനും ചേര്‍ന്ന സിറപ്പ്, ഫോല്‍കോഡിന്‍, പ്രോമെതസൈന്‍ മരുന്ന് സംയുക്തം അടക്കമാണ് നിരോധിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version