കേരളം
പരിസ്ഥിതി ലോല മേഖല; ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഈ ആവശ്യം ഉന്നയിച്ച് 16-ാം തീയതി യുഡിഎഫും ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയില്‍ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഖനനമോ പാടില്ലെന്നും സുപ്രീം കോടതി വിധിച്ചു.
ജനവാസമേഖലകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച
വയനാട് ജില്ലയില്‍ എല്‍ഡിഎഫ് മനുഷ്യമതില്‍ സംഘടിപ്പിക്കും. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ബത്തേരി നഗരസഭാ പരിധിയില്‍ ചൊവ്വാഴ്ച ഹര്‍ത്താലും പ്രഖ്യാപിച്ചു.