Connect with us

രാജ്യാന്തരം

വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്

Screenshot 2023 10 27 150557

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അം​ഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ​ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ​ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ പറഞ്ഞു.​ 27 യുറോപ്യൻ യൂണിയൻ അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചെന്നാണ് റിപ്പോർട്ട്.

തെക്കന്‍ ഗാസയിലും വടക്കന്‍ ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുളള ആക്രമണങ്ങളില്‍ ഏഴായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഇവരുടെ പേര് വിവരങ്ങളും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഗാസയിലെ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

വടക്കന്‍ ഗാസയില്‍ കരമാര്‍ഗമുളള സൈനിക നടപടിക്ക് ശേഷം ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയിലേക്ക് പിന്മാറി. ഒക്‌ടോബർ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ച മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസമുനമ്പിലെ നിരവധി ഹമാസ് കേന്ദ്രങ്ങളിലും ഐഡിഎഫ് ആക്രമണം നടത്തി. അതിനിടെ സിറിയയില്‍ ഇറാനുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങളിലായിരുന്നു ആക്രമണം. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ബന്ധമില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം60 mins ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version