കേരളം
സംസ്ഥാനത്ത് ഗുണ്ടാ പട്ടിക പുതുക്കി പൊലീസ്
സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജില്ലകളിലാണ്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിൽ. ഗുണ്ടാവിരുദ്ധപദ്ധതിയുടെ ഭാഗമായാണ് നടപടി
പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2750 ഗുണ്ടകളാണ് ഉള്ളത്. അടുത്തിടെ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. ഓരോ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് ഗുണ്ട ലിസ്റ്റ് തയ്യാറാക്കിയത്. നിലവിൽ സജീവമായവർ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളതെന്നാണ് പൊലീസ് വിശദീകരണം.
അതേ സമയം അടുത്തിടെ തലസ്ഥാനത്ത് അടക്കം ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചത് പൊലീസിന് നാണക്കേടായിരുന്നു. ഇതിനിടെ സംസ്ഥാനത്ത് 28 പോക്സോ കോടതികൾ കൂടി തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ ആകെ എണ്ണം 56 ആയി. കേന്ദ്രം അനുവദിച്ച 28 പോക്സോ കോടതികൾ തുടങ്ങാത്തത് മൂലം കേസുകളിലെ വിചാരണ വൈകുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കോടതികൾ തുടങ്ങുന്ന മുറക്ക് ജഡ്ജിയെയും പുതിയ തസ്തിതകളും അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.