Connect with us

ദേശീയം

എല്ലാവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published

on

modi

എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1,500 ഓക്സിജന്‍ പ്ലാന്‍റുകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ട്. വൈറസിന് വകഭേദം വരുന്നു. പുതിയ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ടെന്നും കൊവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. 26 സംസ്ഥാനങ്ങളിലെ 111 കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും. 276 കോടി രൂപ പദ്ധതിക്ക് ചെലവുവരും.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയായി. 24 മണിക്കൂറിനിടെ 62,480 പേരാണ് കൊവിഡ് പോസറ്റീവായത്. 1,587 മരണം റിപ്പോര്‍ട്ട് ചെയ്തു. 88,977 രോഗമുക്തര്‍. 2 കോടി 97 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 2 കോടി 85 ലക്ഷം പേര്‍ രോഗമുക്തരായി. മരണസംഖ്യ 3,83,490. ആക്ടീവ് കേസുകള്‍ 7,98,656. 73 ദിവസത്തിന് ശേഷമാണ് ആക്ടീവ് കേസുകള്‍ എട്ട് ലക്ഷത്തില്‍ താഴെയാകുന്നത്. രോഗമുക്തി നിരക്ക് 96.03 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമാണ്. പ്രതിദിന പോസറ്റിവിറ്റി നിരക്ക് 3.24 ശതമാനമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240610 144951.jpg 20240610 144951.jpg
കേരളം3 hours ago

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് ഒക്ടോബറില്‍ കൊച്ചിയില്‍

20240610 134451.jpg 20240610 134451.jpg
കേരളം4 hours ago

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാന്‍ ‘ആക്രി ആപ്പും’ തിരുവനന്തപുരം നഗരസഭയും

car fire.jpg car fire.jpg
കേരളം1 day ago

രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Screenshot 20240609 101039 Opera.jpg Screenshot 20240609 101039 Opera.jpg
കേരളം1 day ago

KSRTC ബസിടിച്ച് തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

loka kerala sabha 2024.jpeg loka kerala sabha 2024.jpeg
കേരളം2 days ago

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

ksebbill.jpeg ksebbill.jpeg
കേരളം2 days ago

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

Screenshot 20240608 092125 Opera.jpg Screenshot 20240608 092125 Opera.jpg
കേരളം2 days ago

വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു

20240607 110436.jpg 20240607 110436.jpg
കേരളം3 days ago

ട്വന്റി ഫോർ റിപ്പോർട്ടർ റൂബിൻലാലിന് ജാമ്യം

20240607 092741.jpg 20240607 092741.jpg
കേരളം3 days ago

സുരേഷ് ഗോപിയുടെ വിജയം; നിമിഷ സജയനെതിരെ സൈബറാക്രമണം

trollingban.jpeg trollingban.jpeg
കേരളം3 days ago

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം

വിനോദം

പ്രവാസി വാർത്തകൾ