Connect with us

ദേശീയം

10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ച് വനംവകുപ്പ്

Published

on

wild elephant rescued from well after 10 hour operation

നീല​ഗിരിയിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ കുട്ടിയാനയെഏതാണ്ട് പത്തു മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പുറത്തെത്തിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് കിണറ്റിൽ നിന്നും കുട്ടിയാനയ്‌ക്ക് കയറിവരാൻ കഴിയുന്ന തരത്തിൽ വഴി വെട്ടിയായിരുന്നു രക്ഷപ്രവർത്തനം. ഐഎഎസ് ഉദ്യോ​ഗസ്ഥ സുപ്രിയ സഹു രക്ഷാപ്രവർത്തനത്തിന്റെയും കാട്ടാനക്കുട്ടി കാട്ടാനക്കൂട്ടത്തോടൊപ്പം ചേരുന്നതിന്റെയും വിഡിയോ എക്സിലൂടെ പുറത്തുവിട്ടു.

Also Read:  അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

ഹൃദയസ്പർശിയായ ഈ വിഡിയോകളാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. ഇന്നലെ രാത്രിയോടെയാണ് നീല​ഗിരി കോലപ്പള്ളിയില്‍ ഗൂഡല്ലൂർ വനത്തിനോട് ചേർന്ന് കുട്ടിയാന കിണറ്റിൽ വീണത്. കുട്ടിയാന കിണറ്റില്‍ വീണതിന് പിന്നാലെ കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുത്തത്.

Also Read:  വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

40 പേരടങ്ങുന്ന ഉദ്യോ​ഗസ്ഥര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച രക്ഷപ്രവർത്തനം അവസാനിച്ചത് ഉച്ചയോടെയാണ്. പുറത്തെത്തിയതിന് പിന്നാലെ അക്ഷമരായി നിന്ന കാട്ടാനക്കൂട്ടത്തിനൊപ്പം കുട്ടിയാന കാടുകയറുകയും ചെയ്തു. കാട്ടാനക്കൂട്ടം കാടു കയറുന്നതിന്‍റെ ഡ്രോണ്‍ വിഷ്വലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

garbage bed.jpg garbage bed.jpg
കേരളം20 hours ago

ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ മാലിന്യ ബെഡ്; മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

tvm scuba diving team.jpg tvm scuba diving team.jpg
കേരളം21 hours ago

ജോയി കാണാമറയത്തു തന്നെ; പരമാവധി മാലിന്യം മാറ്റുന്നു

Joy Rescue Mission.jpg Joy Rescue Mission.jpg
കേരളം22 hours ago

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു; മാലിന്യക്കൂമ്പാരം വെല്ലുവിളി

hip.jpg hip.jpg
കേരളം23 hours ago

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

20240713 103105.jpg 20240713 103105.jpg
കേരളം2 days ago

പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

treasures kannur.jpg treasures kannur.jpg
കേരളം2 days ago

കണ്ണൂരിൽ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

kmrl1207.jpeg kmrl1207.jpeg
കേരളം3 days ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം3 days ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം3 days ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം3 days ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിനോദം

പ്രവാസി വാർത്തകൾ