Connect with us

ദേശീയം

കാറിന്റെ മുന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ‘ഡ്യുവല്‍’ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി

WhatsApp Image 2021 06 27 at 1.11.05 PM

കാറിന്റെ മുന്‍നിരയിലെ രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31ന് മുന്‍പ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം.

നിലവിലുള്ള വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുന്‍നിരയിലുള്ള രണ്ടു സീറ്റിലും ഇരിക്കുന്നവര്‍ക്കും എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഇത് ഡ്രൈവറുടെ സീറ്റിന് മാത്രമാണ് നിര്‍ബന്ധം.

ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങുന്ന പുതിയ കാറുകളില്‍ മുന്‍നിരയിലുള്ള രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള വാഹനങ്ങള്‍ ഓഗസ്റ്റ് 31നകം ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതാണ് ഡിസംബര്‍ 31 വരെ നീട്ടിയത്. ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്.

മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നതിന് കരട് വിജ്ഞാപനവും പുറത്തിറക്കി. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ മുന്‍നിരയിലുള്ള രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാണെന്നാണ് കരട് വിജ്ഞാപനത്തില്‍ പറയുന്നത്. 2019 ജൂലൈ ഒന്നുമുതലാണ് ഡ്രൈവറുടെ സീറ്റില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version