Connect with us

ദേശീയം

ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന വേണ്ട; കമ്പനികള്‍ക്കു നോട്ടീസ് അയച്ചു കേന്ദ്രം

Published

on

ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈനിലൂടെ മരുന്നുകള്‍ വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, അപ്പോളോ അടക്കം നിരവധി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുദിവസത്തിനകം നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

20ലധികം കമ്പനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനകം മറുപടി നല്‍കണം. ഓണ്‍ലൈനിലൂടെയുള്ള മരുന്ന് വില്‍പ്പനയ്ക്ക് എതിരെ നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. മറുപടി ലഭിച്ചില്ലായെങ്കില്‍ മറ്റൊരു അറിയിപ്പ് ഇല്ലാതെ തന്നെ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ ഡ്രഗ്‌സ് നിയമത്തിന് എതിരാണ് ഇത്തരം പ്രവര്‍ത്തനം എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതികള്‍. ചില മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വില്‍പ്പന നടത്തേണ്ടവയാണ്. ഇത്തരം മരുന്നുകള്‍ നല്‍കുമ്പോള്‍ ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടവും അനിവാര്യമാണ്. ഇതെല്ലാം ലംഘിച്ചാണ് ഓണ്‍ലൈന്‍ വഴി മരുന്നുവില്‍പ്പന എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ച് കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പ്പന നടത്തുന്നത് നിയമലംഘനമാണ്. ഇത് മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കും. സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നത് കാരണം പൊതുജനാരോഗ്യത്തെയും കാര്യമായി ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version