Connect with us

ദേശീയം

പ്ലാസ്റ്റിക് നിരോധന നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍; 50,000 രൂപ വരെ പിഴ

പ്ലാസ്റ്റിക് നിരോധന നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ഘട്ടത്തില്‍ നടപടി എടുക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് തത്കാലം പിഴ ഈടാക്കില്ല. വെള്ളിയാഴ്ച മുതലാണ് നിരോധന നടപടികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്. നിരോധനം ലംഘിച്ച് ഉത്പാദിപ്പിക്കുന്നവര്‍ക്ക് ആദ്യം 10000 രൂപയാണ് പിഴയടക്കേണ്ടി വരിക.

രണ്ടാമത് ലംഘിച്ചാല്‍ 25000 രൂപയും മൂന്നാമത് 50000 രൂപയും ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ. രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച് പ്ലാസ്റ്റിക് നിരോധിത നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമാക്കുന്നത്. നിരോധനം നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സമിതിയുണ്ടാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നു. എന്നാല്‍ നിരോധിത നടപടികള്‍ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ നിലപാട്.

എന്നാല്‍ രണ്ട് വര്‍ഷം മുന്‍പുള്ള ഉത്തരവ് നിലവിലുള്ളതിനാല്‍ പുതിയ അറിയിപ്പിന്റെ ആവശ്യമില്ലെന്നാണ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉത്പന്നങ്ങള്‍ കൂടാതെ സംസ്ഥാന പരിസ്ഥിതി വകുപ്പ് 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധിത പരിധിയിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version