Connect with us

ദേശീയം

ഇന്നോവ ക്രിസ്റ്റയും ബൊലേറോയും അടക്കം 16 വാഹനങ്ങള്‍; വിജിലന്‍സിന് 67 ലക്ഷം ചെലവഴിച്ച്‌ സര്‍ക്കാര്‍

WhatsApp Image 2021 06 15 at 1.29.30 PM

സംസ്ഥാന വിജിലന്‍സിന് 67.26 ലക്ഷം രൂപക്ക് 16 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി. വിജിലന്‍സ് ഡയറക്ടറുടെ കത്ത് പരിഗണിച്ചാണ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 7 ന് വിജിലന്‍സ് വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.2 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 4 മഹീന്ദ്ര ബൊലേറോ B6, 10 ഹോണ്ട ഷൈന്‍ ഡിസ്ക് BS6 എന്നീ വാഹനങ്ങള്‍ ആണ് വാങ്ങുന്നത്. വിജിലന്‍സ് വകുപ്പിന്റെ മോഡണസേഷന്‍ ശീര്‍ഷകത്തില്‍ നിന്നാണ് വാഹനം വാങ്ങാനുള്ള ചെലവ് വഹിക്കേണ്ടത്.

പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ല എന്ന സര്‍ക്കാര്‍ ഇറക്കിയ ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആണ് വിജിലന്‍സ് വകുപ്പിന് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. വിജിലന്‍സിന്റെ ഉയര്‍ന്ന ഉദ്യോസ്ഥര്‍ക്ക് സഞ്ചരിക്കാനാണ് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത് എന്നാണ് സൂചന.

വിജിലന്‍സില്‍ നിലവില്‍ ഉപയോഗിച്ചിരുന്ന 18 വാഹനങ്ങള്‍ ഉപയോഗശൂന്യമായെന്നും ഇത് കേസ് അന്വേഷണങ്ങളെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 16 വാഹനങ്ങള്‍ വാങ്ങുന്നതിന് 67 ലക്ഷം രൂപ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ അപേക്ഷ. ഈ അപേക്ഷ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേരത്തെ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരുന്നു.ഇതിലെ പ്രധാന നിര്‍ദ്ദേശം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം വാടകക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു. കഴിഞ്ഞ ബജറ്റിലെ ഈ പ്രഖ്യാപനത്തിനു ശേഷവും നിരവധി തവണ സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version