സാമ്പത്തികം
സ്വര്‍ണവില വീണ്ടും കുറഞ്ഞു: 53,000ല്‍ താഴെ
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും 53,000ല്‍ താഴെ. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്. 52,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും 20 രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5,495 രൂപയാണ് പുതിയ നിരക്ക്. വെള്ളിവില 2 രൂപ കുറഞ്ഞ് ഗ്രാമിന് 93 ലെത്തി.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.