Connect with us

ദേശീയം

ദുരിതത്തിനിടയിലും ഇന്ധനക്കൊള്ള; മേയിൽ വില കൂട്ടിയത് 16 തവണ

Published

on

petrol price

കോവിഡ്‌ രണ്ടാം വ്യാപനം രാജ്യത്തെ സ്‌തംഭിപ്പിച്ച മെയ്‌മാസത്തിൽ കേന്ദ്ര സർക്കാർ ഒരു ലിറ്റർ ഡീസലിന്റെ വില 4.79 രൂപ വർധിപ്പിച്ചു. പെട്രോളിന്‌ 3.93 രൂപയും കൂട്ടി.

ഇതെ തുടർന്ന്‌ ജീവിത വില സൂചിക കുത്തനെ ഉയർന്നത്‌ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. മുംബൈ, ഭോപാൽ തുടങ്ങിയ വൻ നഗരങ്ങളിലടക്കം പെട്രോൾ വില നൂറു കടന്നു.

തിങ്കളാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയും വർധിപ്പിച്ചു. ഇതോടെ മെയിൽ മാത്രം 16 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി. കൊച്ചിയിൽ 94.33, 89.74 രൂപയും കോഴിക്കോട്ട്‌ 94.64, 90.05 രൂപയുമായി.

പെട്രോളിനും ഡീസലിനും യഥാക്രമം 34.19 രൂപയും 36.32 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോഴാണ് വൻനികുതി അടിച്ചേൽപ്പിച്ച്‌ കേന്ദ്രം കൊള്ളവില ഈടാക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് എക്സൈസ് നികുതിയായി ഈടാക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരിയിൽ 17 തവണയായി പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയും കൂട്ടി. തെരഞ്ഞെടുപ്പുകാലത്ത് വിലകൂട്ടൽ നിർത്തിവച്ചു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധന തുടങ്ങുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version