Connect with us

ദേശീയം

മുന്‍ ഗവര്‍ണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാര്‍ മരിച്ച നിലയില്‍.

Published

on

aswini kumar

മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍. ഷിംലയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പോലീസ് ഐജിയും ഡോക്ടര്‍മാരും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് അശ്വനി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടമടക്കമുള്ള നടപടികള്‍ക്കായി മൃതദേഹം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അശ്വനി കുമാര്‍ കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം അദ്ദേഹം അനുഭവിച്ചിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2008-2010 കാലത്ത് സിബിഐ ഡയറക്ടറായിരുന്നു അശ്വനി കുമാര്‍. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റമുട്ടല്‍ കൊലപാതക കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തത്. വിവാദമായ ആരുഷി തല്‍വാര്‍ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം3 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം4 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം6 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം7 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം7 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version