രാജ്യാന്തരം
‘ടി20 ലോകകപ്പില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്‍ പറഞ്ഞു
ഇന്ത്യ ടി20 ലോകകപ്പിലെ ശക്തമായ ടീമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഒയിന്‍ മോര്‍ഗന്‍. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രഭികളുണ്ടെന്നും ടൂര്‍ണമെന്റിലെ ശക്തമായ ടീമുകളിലൊന്നാണ് ഇന്ത്യയെന്നും മോര്‍ഗന്‍ പറഞ്ഞു.
ടീമിന്റെ ശക്തിയും ആഴവും അത്ഭുതപ്പെടുത്തുന്നതാണ്, 15 അംഗ ടീമില്‍ ഇടം പിടിക്കാത്ത മികച്ച താരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ ആതര്‍ട്ടണുമായുള്ള ചര്‍ച്ചയിലാണ് മോര്‍ഗന്‍ ഇക്കാര്യം പറഞ്ഞത്.
ടൂര്‍ണമെന്റില്‍ ഏതൊരു ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്ലിനെയും കെ എല്‍ രാഹുലിനെയും പോലുള്ളവരെ ടീമില്‍ ഉര്‍പ്പെടുത്തതാണ് പിഴവായി. താനാണ് ടീമിനെ തെരഞ്ഞെടുത്തതെങ്കില്‍ യശസ്വി ജയ്‌സ്വാളിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലുണ്ടാകുമായിരുന്നു. ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളില്‍ ഗില്ലിന്റെ പ്രകടനം മികച്ചതായിരിക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു.