Connect with us

ദേശീയം

കൊവിഡ്-19 പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കുക; കർശന നിർദ്ദേശങ്ങളുമായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി

Published

on

319718852 corona 1532x900 adobestock

കുവൈറ്റില്‍ കൊവിഡ്-19 പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ ഇന്ത്യാക്കാര്‍ക്ക് എംബസിയുടെ കര്‍ശന നിര്‍ദേശം. കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാനും അനുസരിക്കാനും എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്ന് എംബസി ഓര്‍മ്മിപ്പിച്ചു.

അധികൃതര്‍ പുറപ്പെടുവിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പനി. ചുമ, ശ്വാസതടസ്സം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ഉടനടി ചികിത്സ തേടണമെന്നും എംബസി നിര്‍ദേശിച്ചു.
പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏതെങ്കിലും സഹായം ആവശ്യമായി വരികയാണെങ്കില്‍ ഫോണിലൂടെയോ ഇമെയില്‍ വഴിയോ എംബസിയെ സമീപിക്കണമെന്നും നിര്‍ദേശമുണ്ട്.

എംബസിയുടെ കോണ്‍സുലര്‍, ലേബര്‍, വെല്‍ഫെയര്‍ വിഭാഗങ്ങളും ഷാര്‍ക്ക്, ജലീബ് അല്‍ ഷുവായ്ഖ്, ഫഹഹീല്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫീസുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ഈ ഓഫീസുകളിലേക്കുള്ള എല്ലാ സന്ദര്‍ശകരും COVID-19 പ്രോട്ടോക്കോളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

അടിയന്തിര സാഹചര്യങ്ങള്‍ക്കായി എംബസി 5 ഹെല്‍പ്പ്‌ലൈന്‍ നമ്ബറുകളും നല്‍കിയിരിക്കുന്നു.

+965 65806158
65806735
65807695
65808923
+965 65809348

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version