കേരളം
കൊടുംചൂടിൽ കോട്ടയത്തെ ഓഫീസിൽ തറ പൊട്ടി അപകടം, ടൈല്‍ പാളികള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു
മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് ഓഫീസിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല
സംഭവസമയത്ത് 2 പേര്‍ ഓഫീസ് മുറിയിലുണ്ടായിരുന്നു. ആറോളം ടൈല്‍ പാളികള്‍ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. ചില ടൈലുകള്‍ പൂര്‍ണമായും സിമന്റില്‍ നിന്നും വിട്ടുപോയ നിലയിലായിരുന്നു. മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടാണ് ടൈലുകള്‍ പൊട്ടിയതിന് കാരണമെന്നാണ് നിഗമനം. ജില്ലയില്‍ പലയിടത്തും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!